Monday, May 27, 2013
Friday, May 17, 2013
അറിയാതെ....
അറിയാതെ ഞാന്‍ ചെയ്തൊ-
രപരാധമേന്തെന്നറിയാതെയീ-
ഭൂവിലലയുന്നിതിന്നുഞാന്‍
അറിയാതൊരാതെറ്റിന്‍ പരിഹാര-
മറിയാതെന്നാത്മാവുവലയുന്നുനിന്‍ -
മൊഴി കേള്‍ക്കുവാന്‍
വിറയാര്‍ന്ന ചുണ്ടിനാലെരിയുന്ന-
വാക്കുകളറിയാതെ പലവുരി
പറഞ്ഞതിന്നോര്‍പ്പുഞാന്‍
പറയാതെ ഞാന്‍ പോകുന്നൊരൊരു
നേരമെന്നൊടുമൊരുവാക്കുമിണ്ടാതെ
വിട നല്‍കിടേണം നീ
മറുവാക്കുകേള്‍ക്കാതെ പിരിയുന്നൊ
രാനേരം നിറയാത്ത കണ്‍കളാല്‍
പതറാതെ നില്‍ക്ക നീ.
പതറാതെ നില്‍ക്ക നീ.
Saturday, April 27, 2013
Friday, April 26, 2013
Monday, April 22, 2013
ഭിഷഗ്വരന്‍
കഴുത്തില്‍ സ്റ്റെതും, വിരല്‍ തുമ്പില്‍ ശമന താളവുമുള്ള എന്‍റെ പ്രിയ സുഹൃത്ത് ഡോ. രാജു ഡേവിസിന്‍റെ മനസ്സു നിറയെ സാഹിത്യമുണ്ടെന്ന തിരിച്ചറിവിലെഴുതിയ കവിത...
സ്നേഹപൂര്‍വ്വം ഇത് അദ്ദേഹത്തിനു സമര്‍പ്പിക്കുന്നു..
ഭിഷഗ്വരന്‍
ജപമാലതീര്‍ക്കുമെന്നക്ഷരത്താലെ-
ന്നൊത്തിരിനിനച്ചൊരാബാല്യകാലം
പേര്‍പുകഴ്തന്നിടുമക്ഷരമെന്നേറെ-
യാശിച്ചാചെറുസ്വപ്നകാലം
മാനവമിടിപ്പുള്‍കൊള്ളാനുതകുന്ന
തോതാകുമക്ഷരമെന്നോര്‍ത്തകാലം
ഹാരങ്ങളെന്നില്‍നിറയുന്നതോര്‍ത്തുഞാ-
നേകാന്തപഥികനായുള്ളകാലം
കാലങ്ങളേറെ കടന്നുപോയി
കടലുംതാണ്ടിഞാനീ തീരത്തായി
മോഹങ്ങളേറെയും ബാക്കിയായി
മോഹിക്കാസ്വപ്‌നങ്ങള്‍ സ്വന്തമായി
അക്ഷരമിന്നെന്‍റെ ഭാഗമായി
രോഗശമനത്തിന്‍ താളമായി
മാനവമിടിപ്പു ശ്രവിക്കയായി
യന്ത്രക്കുഴലതിന്‍ ഹേതുവായി
പുഷ്പഹാരമതു മോഹമായി
യന്ത്രക്കുഴലതു ഹാരമായി.
Sunday, April 21, 2013
Subscribe to:
Posts (Atom)




