ഒബ്ലോമോവ്- ചില തിരിച്ചറിവുകള്‍
ഒബ്ലോമോവിനെ കുറിച്ച് എന്നോട് വിവരിച്ചത് രാജു ചേട്ടനാണ്. ഒരു റഷ്യന്‍ കഥാപാത്രമായ ഒബ്ലോമോവിനെ കുറിച്ച് രാജു ചേട്ടന്‍ സംസാരിച്ചപ്പോള്‍ ഒരു കഥ എന്നതിലപ്പുറം അതിനു മറ്റെന്തെങ്കിലും
മാനങ്ങളുണ്ടോ എന്ന് ഞാന്‍ ചിന്തിച്ചിരുന്നില്ല.
പിന്നീടുള്ള എന്‍റെ പല ദിനങ്ങളിലും ഞാനാ സത്യമറിയുകയായിരുന്നു.
എന്നിലും ഒരൊബ്ലോമോവ് കുടികൊള്ളുന്നുവെന്ന സത്യം.
എന്നിലെ ഒബ്ലോമോവിന്‍റെ വ്യക്തത എന്നെ പല തലങ്ങളിലൂടെയും
സഞ്ചരിക്കാന്‍ വ്യാപൃതനാക്കയായിരുന്നു.
അലസമാര്‍ന്ന മനസ്സിനുടമയെന്ന നിര്‍വ്വചനത്തിന്നപ്പുറം, ഈ പ്രബഞ്ചത്തിലെ ബഹു ഭൂരിപക്ഷം മനസ്സ് നഷ്ടപ്പെടുന്ന ജീവ പാത്രങ്ങളുടെ പ്രതിനിധിയാകുന്നു ഒബ്ലോമോവ് എന്നതാണ് യാഥാര്‍ത്ഥ്യം.
അടയാളങ്ങള്‍ ആവശ്യകതയാകുമ്പോള്‍ ഒബ്ലോമോവുകള്‍ സങ്കല്‍പങ്ങളാകുന്നു. ആ സങ്കല്‍പ്പങ്ങള്‍ക്ക് അടിവരയിടുന്ന തീര്‍ച്ചപ്പെടലിനും, തീര്‍ച്ചപ്പെടുത്തലിനും കാലം സാക്ഷിയാകും.
മാനസിക വ്യാപാരം തുലനം ചെയ്യാനൊക്കാത്ത മാനവികതയ്ക്കു മുന്നില്‍ നാഴിക നീളവേ, ഒബ്ലോമോവ് പ്രതിഭാസവും ചര്‍ച്ചയ്ക്ക് വിധേയമാകും. ചര്‍ച്ചകളിലെ സമരസ പ്പെടലുകള്‍ക്കായി മനോ വ്യാകുലതകള്‍ സസൂഷ്മം പരിശോധിക്കപ്പെടേണ്ടതായും വരും.
സ്വത്വം നഷ്ടപെടുന്നുവെന്ന തോന്നലിലുള്‍തിരിഞ്ഞെത്തുന്ന വൈകാരിക പ്രതിച്ഛായയില്‍ ഒബ്ലോമോവുകളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവുണ്ടാകുന്നത് യാദൃശ്ചികം മാത്രമാണ്.
മലീമസമാക്കപെടുന്ന മാനസിക പ്രതിക്രിയകളിലൂടെ ഒബ്ലോമാക്കള്‍ സൃഷ്ടിക്കപെടുന്നുവെന്നതും യാഥാര്‍ത്ഥ്യമാര്‍ന്ന തിരിച്ചറിവുകള്‍ തന്നെയാകുന്നു.
പ്രഖ്യാപിത പ്രമാണങ്ങളില്‍ പ്രകീര്‍ത്തിക്കപ്പെടുവാനും പ്രകമ്പനം കൊള്ളിക്കുവാനും വെമ്പുന്ന പ്രലോഭിത ഹൃദയങ്ങളില്‍ ഒബ്ലോമോവുകള്‍ കുടി കൊള്ളുന്നുവെന്ന ബോധത്തിലേക്ക് നാം ചെന്നെത്തേണ്ടിയിരുക്കുന്നുവെന്നതാണ് സത്യം.
എല്ലാറ്റിനുമൊടുവില്‍ ഞാനടിവരയിടുന്നു--ഞാനുമൊരു ഒബ്ലോമോവെന്ന്--ഒപ്പം നിങ്ങളും.