എന്‍ഡോസള്‍ഫാന്‍റെ വിഷലിപ്തപായ അന്തരീക്ഷത്തില്‍ നിന്നും നിര്‍മ്മലതയോടൊരു എഴുത്തുകാരന്‍....ശ്രീ. സന്തോഷ് ഏച്ചിക്കാനം..
വളരെ അപ്രതീക്ഷിതമായാണ് സന്തോഷിന്‍റെ ശ്വാസം എന്ന ചെറുകഥാ സമാഹാരം വായിച്ചത്..
സന്തോഷിലേക്കുള്ള ആദ്യ വായനയാകാം, വലിയ പ്രതീക്ഷകളില്ലാതെയാണ് തുടങ്ങിയത്... പിന്നീട് അത്ഭുതമായിരുന്നു.... ഭാഷയുടെ തീവ്രത, അവഗാഹം, പ്രയോഗം, ഒഴുക്ക്......
ഒരു പ്രതിഭയെ തിരിച്ചറിയല്‍...
ഇടുക്കി ഗോള്‍ഡ് അടക്കം ആറു കഥകളാണ് ശ്വാസത്തില്‍....
ഇടുക്കി ഗോള്‍ഡ് എന്ന സിനിമയും ചെറുകഥയും തമ്മില്‍ വളരെ അന്തരമുണ്ട്.. ചെറുകഥയ്ക്കു സിനിമയിലേക്കുള്ള ദൂരമെത്രയെന്ന കണ്ടെത്തലാകുന്നു ഇടുക്കി ഗോള്‍ഡ്. പരകായ പ്രവേശത്തില്‍ നിന്നും പാപ ഭാരത്തിലേക്കുള്ള യാത്ര...
ഓരോ കഥയും വ്യത്യസ്ത അനുഭവങ്ങളാണ് വായനക്കാരനേകുന്നത്..
അവതാരകന്‍ പറയും പോലെ, അല്ലെങ്കില്‍ അതല്‍പ്പം മാറ്റി പറഞ്ഞാല്‍ പുതനെഴുത്ത് കാരില്‍ തിടം വച്ച എഴുത്തുകാരനാകുന്നു സന്തോഷ് ഏച്ചിക്കാനം
1 comment:
ഇടുക്കി ഗോള്‍ഡ് സന്തോഷിന്റെ കഥ ആയിരുന്നോ? ഇപ്പോഴാണറിയുന്നത്
Post a Comment