പെയ്തൊഴിയാതെ
ഇന്ത്യയില്‍ ഇരകളാക്കപ്പെടുന്ന സ്ത്രീകളുടെ എണ്ണം അനുദിനം ആശങ്കാകുലമായി വര്‍ദ്ധിക്കുകയാണെന്ന് കണക്കുകള്‍ വെളിവാക്കുന്നു.
ശാരീരികമായും മാനസികമായും അപമാനിക്കപ്പെടുന്ന സ്ത്രീത്വം തുടര്‍ക്കഥകളാകുകയാണ്.
പ്രതികരണശേഷി നഷ്ടമാകുന്ന ഇരകള്‍ക്കിടയില്‍ തികച്ചും വേറിട്ട വ്യക്തിത്വമാകുന്നു മലയാളിയായ ഡോ.സുനിതാ കൃഷ്ണന്‍.
പാലക്കാട്ടുകാരായ രാജു-നളിനി ദമ്പതികളുടെ മകളായി 1972-ല്‍ ബാംഗ്ലൂരിലായിരുന്നു സുനിതാ കൃഷ്ണന്‍റെ ജനനം.
പഠനകാലത്ത് പതിനഞ്ചാം വയസ്സില്‍ അതിക്രൂരമായ് കൂട്ട ബലാത്സംഗത്തിനിരയായ ആ പെണ്‍കുട്ടിയുടെ പിന്നീടുള്ള തുടര്‍ച്ചയായ രണ്ടു വര്‍ഷങ്ങള്‍ ഇരുളടഞതായിരുന്നു.
ആരും പകച്ചുപോകുന്ന ഈ അവസ്ഥയില്‍ നിന്നും ഒരു ഫിനിക്സ് പക്ഷിയെ ഒരുയിര്‍ത്തെഴുന്നേല്‍പ്പായിരുന്നു പിന്നീട് ലോകം കണ്ടത്.
ഇരകളില്‍ ഏറ്റവു മാര്‍ജ്ജവമുള്ള സ്ത്രീയെന്നു പോലുമുള്ള വിശേഷണത്തിനര്‍ഹയാകും വിധത്തിലെ ആ തുടിപ്പ് തനിക്ക് വേണ്ടി മാത്രമല്ല, ഇരകളാക്കപ്പെടുന്ന അനേകായിരം പേര്‍ക്കുവേണ്ടി കൂടിയുള്ളതാണെന്ന തിരിച്ചറിവിന് ലോകം സാക്ഷിയായി ഇരകളുടെ മനസ്സുകളിലേക്കെന്നതിലുപരി അവരുടെ ജീവിതങ്ങളിലേക്കു തന്നെയവളൊരു വര്‍ഷമായ് പെയ്തിറങ്ങുകയായിരുന്നു.
നീണ്ട രണ്ടു പതിറ്റാണ്ടുകള്‍ തന്‍റെ പ്രവര്‍ത്തനമണ്ഡലത്തില്‍ വിജയകരമായി പൂര്‍ത്തിയാക്കുകയും പതിന്മടങ്ങ് ആര്‍ജ്ജവത്തോടെ പുതുപദ്ധതികളുമായ് മുന്നോട്ടു പോകുകയും ചെയ്യുന്നു.
അനുഭവങ്ങളുടെ തീച്ചൂളയിലൂടാണവര്‍ പ്രവര്‍ത്തനനിരതയാകുന്നത്.
ഇരകളുടെ വേദനയും ഒറ്റപ്പെടലുമെന്തെന്നുള്ള യാഥാര്‍ത്ഥ്യബോധത്തില്‍
തൊട്ടുകൊണ്ടാണവര്‍ ഇരകള്‍ക്ക് വേണ്ടി പോരാടാനിറങ്ങിയത്. കലാലയ കാലഘട്ടത്തില്‍ തന്നെയവരതിനു തുടക്കം കുറിച്ചു. ഫാഷന്‍ ഷോകളിലെ നഗ്നതാ പ്രദര്‍ശനതിനെത്തിനെതിരെ തുടങ്ങിയ പോരാട്ടം പിന്നീട് പലതലങ്ങളിലേക്കും സ്ഥലങ്ങളിലേക്കും തിരിയുകയായിരുന്നു.

1997-ല്‍ ഹൈദരാബാദിലെ കുപ്രസിദ്ധ വ്യഭിചാര കേന്ദ്രമായ മെഹ്ദവ് കി മെഹ്ദിയിലെ അതിശ്രമകരവും സാഹസികവുമായ പോരാട്ടത്തിലൂടെ ഒഴിപ്പിച്ചെടുക്കുകയും, സ്ത്രീകളെ രക്ഷപ്പെടുത്തി പുതുജീവിതത്തിലേക്ക് കൊണ്ടുവരുവാനും സുനിതയ്ക്കായ്. അവിടുന്നാണ് "പ്രജ്വല" എന്ന ആശയം ഉടലെടുക്കുന്നത്.
ലൈംഗിക ചൂഷണത്തിനിരകളാകുന്ന സ്ത്രീകളെ കണ്ടെത്തി മോചിപ്പിക്കുവാനും പുനരധിവസിപ്പിക്കുവാനുമുള്ള ശ്രമകരമായ
തുടക്കം കുറിക്കുന്നത് പ്രജ്വല എന്ന സംഘടനയുടെ ആവിര്‍ഭാവത്തോടെ
യാണ്. ചൂഷണത്തിനിരകളാകുന്ന സ്ത്രീകളുടെ സംരക്ഷണവും, പുനരധിവാസവും ഒപ്പം അവരുടെ കുട്ടികളെ സമൂഹത്തിലെ മറ്റു ബാല്യങ്ങള്‍ക്കൊപ്പം നിലനിര്‍ത്തുന്നതിനുള്ള കര്‍മ്മപദ്ധതിക്ക് രൂപം നല്കുകയും ചെയ്തു.
അധോലോക സംഘങ്ങള്‍ കയ്യടക്കി വച്ചിരിക്കുന്ന വ്യഭിചാര കേന്ദ്രങ്ങളുടെ ആധിപത്യം രാഷ്ട്രീയക്കാരിലും വന്‍ കോര്‍പ്പറേറ്റുകളിലും സുരക്ഷിതമാകുമ്പോള്‍ വെറും കയ്യോടെ വിരലിലെണ്ണാവുന്ന സാധാരണക്കാരുമായ് പടപൊരുതാനിറങ്ങിയ സുനിതാകൃഷ്ണന്‍റെ മനോധൈര്യത്തിലഭിമാനിക്കാം. കൂടെയുള്ളവര്‍
കൊലചെയ്യപ്പെടുന്നതിനും സാക്ഷിയാണവര്‍............................................,. ഈ മലയാളി പെണ്‍കുട്ടിയുടെ ചങ്കൂറ്റം കാലം തിരിച്ചറിഞ്ഞതിനാല്‍ ഇന്ന് അവരോടൊപ്പം പ്രവര്‍ത്തന സാധൂകരണത്തിനായ് നിയമവും പോലീസ് സംവിധാനവും ഒപ്പമുണ്ട്.
ജീവന് നേരെ 14 തവണ ആക്രമണമുണ്ടായിട്ടും ഇന്നുമവര്‍ നിലകൊള്ളുന്നത് ചവിട്ടിയരക്കപ്പെടുന്ന സ്ത്രീത്വത്തോട് അധികാര പുരുഷ മേധാവിത്വം കാണിക്കുന്ന വെറി തന്നെ. ശാരീരികമായും മാനസികവുമായി ഇന്നും ഇരയാകുന്ന സുനിതയുടെ വലതു ചെവിയുടെ കേള്‍വികുറവ് ഒരോര്‍മ്മപെടുത്തല്‍ കൂടിയാണ്. മരണമിന്നും അവരെ വേട്ടയാടുന്നു. അവര്‍ക്കു ചുറ്റും മരണത്തിന്‍റെ ഗന്ധമുണ്ട്. അവരത് തിരിച്ചറിയുകയും ചെയ്യുന്നുവെന്നതാണ് സത്യം.
പ്രവര്‍ത്തന രംഗത്ത് വച്ച് ഭാര്യ മരണപ്പെടുകയാണെങ്കില്‍ അതൊരു ബഹുമതിയായി കണക്കാക്കുമെന്ന് പറഞ്ഞ് സുനിതയുടെ എല്ലാ പ്രവര്‍ത്തനത്തിലും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിട്ടുള്ള ഭര്‍ത്താവ് ശ്രീ. രാജേഷ് ടച്ച്‌റിവര്‍ സിനിമാ സംവിധായകന്‍ കൂടിയാണ്.

ഡോ. സുനിതാകൃഷ്ണന്‍റെ സ്വപ്നം പ്രജ്വല യിലൂടെ സാക്ഷാത്കരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഹൈദരാബാദ്, മുംബൈ, ഗോവ, ഡല്‍ഹി, നാഗ്പൂര്‍, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളിലെല്ലാം പ്രജ്വലയ്ക്ക് സാങ്കേതങ്ങളുണ്ട്. പീഡനത്തിനിരകളായ 7500 ഓളം സ്ത്രീകളെ പ്രജ്വല പുനരധിവസിപ്പിക്കുന്നു. അവര്‍ നടത്തുന്ന 18 സ്കൂളുകളിലായ് 5000 ഓളം കുട്ടികള്‍ പഠിക്കുന്നു.
ഇരകളെ സാധാരണ ജീവിതത്തിലേക്ക് കൗണ്‍സിലും യോഗയും തുടങ്ങി എല്ലാ സൗകര്യങ്ങളും പ്രജ്വലയിലുണ്ട്. ഒപ്പം കലാപരമായ കഴിവുകളുടെ വികസനത്തിനു വഴിയൊരുക്കുന്ന വിവിധ ക്ലാസ്സുകളും പ്രജ്വലയില്‍ പ്രവര്‍ത്തിക്കുന്നു.
ഒരു കൈത്തറി യൂണിറ്റ് പ്രജ്വലയ്ക്ക് സ്വന്തമായുണ്ട്. കൂടാതെ സ്ത്രീകളെ വിവിധ തരത്തിലുള്ള ജോലികളില്‍ വിദഗ്ദ്ധരാക്കുന്നതിന്‍റെ ഭാഗമായി കാര്‍പ്പെന്‍ററി, ഹൗസ്കീപ്പിംഗ്, ഹോസ്പ്പിറ്റാലിറ്റി തുടങ്ങിയ വിഷയങ്ങളില്‍ പരിശീലനം നല്‍കുന്നു.
പ്രജ്വലയുടെ ആസ്ഥാ നിവാസിലും ആശാ നിലയത്തിലുമായി കുട്ടികളടക്കം നാനൂറോളം പേര്‍ താമസിക്കുന്നുണ്ട്. അതില്‍ മുക്കാല്‍ പങ്കും HIV ബാധിതരാണെന്നുള്ളതാണ് നഗ്നസത്യം.
രാജ്യത്ത് ആദ്യമായ് മനുഷ്യകടത്തിനെതിരായി ഒരു നിയമം രൂപീകരിച്ചത് പ്രജ്വലയാണ്. 2003-ല്‍ ആന്ധ്ര സര്‍ക്കാര്‍ ഈ നിയമം അംഗീകാരിക്കുകയുണ്ടായി.
ഇന്നും നിര്‍ഭയമായി മനുഷ്യകടത്തിനും, സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും നേരെയുള്ള ലൈംഗിക ചൂഷണത്തിനെതിരായി നിലകൊള്ളുന്ന സുനിത കൃഷ്ണന്‍റെ അടുത്തശ്രമം മാതൃഭൂമിയിലേക്കാണ്. 'നിര്‍ഭയ' എന്നു പേരിട്ടിട്ടുള്ള ഈ കര്‍മ്മ പദ്ധതിക്കു വേണ്ടി സര്‍ക്കാരുമായുള്ള പ്രാരംഭ ചര്‍ച്ചയിലാണ്.
കേന്ദ്ര സര്‍ക്കാരിന്‍റെ സ്ത്രീ ശക്തി പുരസ്കാര്‍, UN ന്‍റെ ഹ്യുമന്‍ റൈറ്റ് അവാര്‍ഡ് തുടങ്ങി ഒരു പിടി ബഹുമതികള്‍ സുനിതയെ തേടിയെത്തിയിട്ടുണ്ട്. സുനിതയ്ക്ക് അവാര്‍ഡ് നല്‍കുമ്പോള്‍ അവാര്‍ഡുകള്‍ ബഹുമാനിക്കപ്പെടുന്നു എന്ന തലത്തിലെത്തി നില്‍കുന്നതിലൂടെ അവരുടെ വ്യക്തി പ്രഭാവം വെളിപ്പെടുന്നു.
കിരാത ഹസ്തങ്ങളില്‍ നിന്നും ശരീരവും മനസ്സും നിര്‍മ്മലമാക്കപ്പെട്ട ആയിരകണക്കിനു വരുന്ന സ്ത്രീ ഹൃദയങ്ങളുടെ മിടിപ്പ് ഏതൊരവാര്‍ഡിനും മീതെയല്ലെ.
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന ഈ വ്യക്തിത്വം മലയാളത്തിന്‍റെ സ്വന്തം എന്ന് പറഞ്ഞ് നമുക്കല്‍പ്പം അഭിമാനിക്കുകയും ഒപ്പം അഹങ്കരിക്കുകയും ആവാം.

No comments:
Post a Comment