ചോദ്യം

ആര്‍ക്ക് ആരോടാണ് പ്രതിബദ്ധത?
അല്ലെങ്കില്‍ എന്തിനോട്?
മഴക്ക് മുകിലിനോടോ?...
ഇലക്കു മരത്തോടോ?
മണ്ണിനു മനുഷ്യനോടോ?
എനിക്ക് നിന്നോടോ?
പാറിവന്നൊരാതുള്ളിപറയുന്നൂ-
വെനിക്കതറിയില്ല
പൊഴിയുമാമിലമൊഴിയുന്നൂ-
വെനിക്കതറിയില്ല
ഒലിച്ചുപോമാമണ്ണുചൊല്ലുന്നൂ-
വെനിക്കതറിയില്ല
ഓര്‍മ്മതേടുമെന്‍മനസ്സുമന്ത്രിപ്പൂ-
വെനിക്കതറിയില്ല.