Friday, June 19, 2015

                                      വൃത്തം

കവിതവൃത്തത്തി ലല്ലിതെന്നാരുപറഞ്ഞുവെന്‍
കവിത വൃത്തത്തിലല്ലിതെന്നാരു പറഞ്ഞു                        
വൃത്തം വരച്ചതില്‍ വൃത്തിയായ് ചമച്ചൊരെന്‍
കവിത വൃത്തത്തിലല്ലിതെന്നാരു പറഞ്ഞുവെന്‍
കവിത വൃത്തത്തിലല്ലിതെന്നാരു പറഞ്ഞു.

കൃത്രിമമില്ലാതെ കൃത്യത്തിലെത്തിടാന്‍
കൃത്യമാമീകൃതിയാകൃതിയിലാക്കിടാന്‍ 
വൃത്തം വരച്ചതില്‍ വൃത്തിയായ് ചമച്ചൊരെന്‍
കവിത വൃത്തത്തിലല്ലിതെന്നാരു പറഞ്ഞുവെന്‍
കവിത വൃത്തത്തിലല്ലിതെന്നാരു പറഞ്ഞു.

സൂത്രത്തിലൊപ്പിച്ചെന്‍ മിത്രത്തിന്‍ വാക്കുകള്‍
തത്രത്തിലിന്നൊരു കവിതയാക്കി
വൃത്തം വരച്ചതില്‍ വൃത്തിയായ് ചമച്ചൊരെന്‍
കവിത വൃത്തത്തിലല്ലിതെന്നാരു പറഞ്ഞുവെന്‍
കവിത വൃത്തത്തിലല്ലിതെന്നാരു പറഞ്ഞു