സമത്വം
സമത്വമിവിടാണീ-
ഋജുരേഖയില്‍...........
വരിവരിയായൊരു
നുരനുകരാനീഞ്ഞാനും
സമത്വമിവിടാണീ-
ഋജുരേഖയില്‍.............
എന്‍ മുന്നിലയീവട്ടിപ്പണ
പലിശക്കാരനും പിന്നിലയീ-
മാരകരോഗിയാമൊരു
തെരുവുതെണ്ടിയും പിന്നെയേതു
ഗണത്തില്‍പ്പെടുമെന്നറിയാഞാനും
സമത്വമിവിടാണീ-
ഋജുരേഖയിലീ ബീവറെജിന്‍
ഔട്ട്‌ലെറ്റുതന്‍ ക്യൂവില്‍.
No comments:
Post a Comment