പട്ടം പോലെ.....
പേരുതന്നെ ചേതോഹരം........
ഒരു കവിത പോലെ.....
അഴക് നിറച്ച്....
അതെ ഇതൊരു അഴകപ്പന്‍ ചിത്രം....
പട്ടം പോലെ...
മനസ്സിന്‍റെ നേര്‍കാഴ്ചയാണത്....
ഉയര്‍ന്ന്....താഴ്ന്ന്....
ആര്‍ക്കും പിടി കൊടുക്കാതെ...
ആരോ നിയന്ത്രിക്കുന്ന ചെറു നൂലാല്‍...
വര്‍ണ്ണ കാഴ്ച്ചകള്‍ നിറച്ചാകാശത്തില്‍
വിഹരിക്കുന്ന......
അതെ ..തീര്‍ച്ചയായും...
അതൊരു മോഹിപ്പിക്കും കാഴച്ച തന്നെയാണ്..
പക്ഷേ, ആ നൂലൊന്നു പൊട്ടിയാലോ?
പട്ടം പോലെ...............
മലയാള സിനിമയെ അറിയുന്ന ആര്‍ക്കാണ്
അഴകപ്പനെ അറിയാത്തത്......
ആ തിരിച്ചറിവു തന്നെയാകണം മലയാളത്തിലെ
മികച്ച സംവിധായകരായ രഞ്ജിത്ത്,
ശ്യാമപ്രസാദ്, പ്രിയദര്‍ശന്‍, ലാല്‍ജോസ്, തുടങ്ങി
ഒട്ടുമിക്ക വമ്പന്മാരും ആ സ്പര്‍ശം തേടി
എത്തിയത്. അതില്‍ നിന്നെല്ലാം നമുക്കു ലഭിച്ചതു
മികച്ച ചിത്രങ്ങളായിരുന്നു..
സിനിമാട്ടോഗ്രാഫെര്‍ സംവിധായകര്‍ ആകുന്നതു
മലയാള സിനിമക്ക് പുതുമയല്ല. ബാലുമഹേന്ദ്ര,
ഷാജി എന്‍ കരുണ്‍, സന്തോഷ് ശിവന്‍, വേണു,
രാജീവ് മേനോന്‍, അമല്‍ നീരദ് തുടങ്ങിയവര്‍
എല്ലാം തന്നെ സിനിമയുടെ അതുവരെയുണ്ടായി
രുന്ന കാഴ്ച്ചപ്പാടിനെ മാറ്റിമറിക്കയായിരുന്നു...
അവരുടെ ശ്രേണിയിലേക്കിതാ അഴകപ്പനും..
ദുല്‍ക്കര്‍ സല്‍മാന്‍ പോലെ നവതരംഗ സിനിമാ
കൂട്ടാളികളോട് അഴകപ്പന്‍ കൈ കോര്‍ക്കുമ്പോള്‍
തീര്‍ച്ചയായും ഏറ്റം മികച്ച സിനിമ തന്നെയാകും
നമുക്കു ലഭിക്ക എന്ന് പറയാതെ വയ്യ...
രാഷ്ട്രത്തിനു ശേഷം ശ്രീ.കരുണാകരന്‍ നിര്‍മ്മിക്കു
ന്ന ഈ ചിത്രത്തില്‍ എന്‍റെ പ്രിയ സുഹൃത്തും
സിനിമാട്ടോഗ്രാഫെറുമായ ശ്രീ. സുബൈര്‍ ബാബു
വും സഹകരിക്കുന്നു...അവന്‍റെയുള്ളിലെ
കഴിവും, കനലും, കനവും തിരിച്ചറിഞ്ഞിട്ടുള്ള
എനിക്ക് അവനീ കൂട്ടായ്മയില്‍ പങ്കാളിയാകുന്നു
എന്നറിഞ്ഞതില്‍ ഒത്തിരി സന്തോഷമുണ്ട്...
അഴകപ്പന്‍, ദുല്‍ക്കര്‍, കരുണാകരന്‍, സുബൈര്‍
ബാബു...കൂടാതെ ഈ പ്രൊജക്റ്റുമായി സഹകരി
ക്കുന്ന ഏവര്‍ക്കും ആശംസകള്‍ ..