കാത്തിരിപ്പു......
സമര്‍പ്പണം:
സോണി എം ഭട്ടതിരിപ്പാടിനെ പോലെ ദുരൂഹ സാഹചര്യത്തില്‍ കാണാതാകപ്പെടുന്നവര്‍ക്കായ് കാത്തിരിക്കും ചെറു ബാല്യത്തിന്......
ഓണം വന്നതറിഞീലാ
ഉണ്ണീടച്ഛന്‍ വന്നീലാ
ഓണപൂക്കളമിട്ടീലാ
ഓണക്കോടിചുറ്റീലാ
ഓണസദ്യയതുണ്ടീലാ
ഓണപാട്ടുംപാടീലാ
ഓണതുമ്പികള്‍പാറീലാ
ഓണത്തപ്പനെകണ്ടീലാ
ഓണപൂവിളികേട്ടീലാ
ഓണപൂവടതിന്നീലാ
ഓണംപോയതറിഞീലാ
ഉണ്ണീടച്ഛന്‍വന്നീലാ...
ചില ശരി ചിന്തകള്‍......
ഞാനല്ല ശരി
നീയുമല്ലയെന്നെന്‍ ധാരണ
ആരാണുശരി?
ശരിയുടെ ശരിയെന്ത്?
ശരാശരി മനുഷ്യന്‍റെ
ശരിവിവര കണക്കെവിടെ ലഭ്യം?
ശരികള്‍ വിളിച്ചു പറയാനുള്ളതോ?
വിളിച്ചുപറച്ചിലുകളെല്ലാം ശരിയോ?
പിടിച്ചു വാങ്ങലാണോ ശരി?
അതോ, പറിച്ചെറിയലോ?
കണ്ടെത്തലിലും
നഷ്ടപ്പെടലിലും
പ്രത്യക്ഷമാകുന്ന
ശരിയാണോ ശരിയായ ശരി?
ശരിതലം തേടി യാത്ര തുടരുന്നു
അനസ്യുതം
ശരിയുടെ ദിശ തേടി
ശരിയായ ദിശ തേടി
ശരിയിലേക്ക്
അതല്ലേ ശരി..............