Tuesday, September 17, 2013



                                                      കാത്തിരിപ്പു......
                                                   
സമര്‍പ്പണം:
സോണി എം ഭട്ടതിരിപ്പാടിനെ പോലെ ദുരൂഹ സാഹചര്യത്തില്‍ കാണാതാകപ്പെടുന്നവര്‍ക്കായ് കാത്തിരിക്കും ചെറു ബാല്യത്തിന്......


ഓണം വന്നതറിഞീലാ
ഉണ്ണീടച്ഛന്‍ വന്നീലാ
ഓണപൂക്കളമിട്ടീലാ
ഓണക്കോടിചുറ്റീലാ
ഓണസദ്യയതുണ്ടീലാ 
ഓണപാട്ടുംപാടീലാ
ഓണതുമ്പികള്‍പാറീലാ
ഓണത്തപ്പനെകണ്ടീലാ
ഓണപൂവിളികേട്ടീലാ
ഓണപൂവടതിന്നീലാ
ഓണംപോയതറിഞീലാ
ഉണ്ണീടച്ഛന്‍വന്നീലാ...

1 comment:

ajith said...

കാത്തിരുന്ന ബാല്യത്തിനുടമയാണ് ഞാനും
അതുകൊണ്ട് ഈ കവിത ഇഷ്ടപ്പെട്ടു