അപ്രിയ സത്യങ്ങളുമായി............
ഇതാ സംവിധായകര്‍ക്കിടയിലെ ഒരു മനുഷ്യന്‍..
പ്രിയനന്ദനന്‍ ...
പ്രിയന്‍ നമുക്കിടയില്‍ തന്നെയുണ്ടായിരുന്നോ എന്നാ ചോദ്യത്തിന്‍ ഉത്തരമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ മനോരമയുടെ നേരെചോവ്വെയില്‍ ജോണി ലൂക്കോസിനോടും റിപ്പോര്‍ട്ടര്‍ ചാനലിലെ മീറ്റ് ദി എഡിറ്റഴ്സിലും പ്രിയന്‍ പങ്കുവച്ച ചില അപ്രിയ സത്യങ്ങള്‍..
സംസ്ഥാന-ദേശീയ പുരസ്കാരങ്ങള്‍ നേടുമ്പോഴും പ്രിയന്‍ പലര്‍ക്കും അന്ന്യന്‍ തന്നെയായിരുന്നു..പ്രശസ്തിയുടെ പടവുകള്‍ പലകുറി താണ്ടുമ്പോഴും മീഡിയകള്‍ പോലും പ്രിയനിലെ കലാകാരനെയോ പ്രിയനിലെ മനുഷ്യനെയോ കണ്ടെത്താന്‍ ശ്രമിച്ചിരുന്നില്ല.. എവിടൊക്കെയോ, പല കോണുകളിലും അടര്‍ത്തി മാറ്റുകയായിരുന്നു..
തന്‍റെ സിനിമകള്‍ക്കപ്പുറത്ത്, എല്ലാ നല്ല സിനിമകളും നില നിലക്കണമെന്നു വാദിക്കുന്നിടത്ത് ഒരു ജീവിതം സമരസപ്പെടാതെ കലയോട് എങ്ങിനെ താതാത്മ്യം പ്രാപിച്ചിരിക്കുന്നുവെന്ന കാഴ്ചപാടാണ് സമൂഹത്തിനേകുന്നത്..
അടൂരിനും അരവിന്ദനുമൊക്കെ നേടിയെടുത്ത അന്തര്‍ദേശീയത പ്രിയനു കൈവരാത്തതെന്തേ എന്നാരും ചോദിച്ചിട്ടില്ല. അടിസ്ഥാന വിദ്യാഭ്യാസത്തില്‍ മാത്രം ഒതുങ്ങിപോയതുകൊണ്ടാണോ അതോ തന്‍റെ സൃഷ്ടിയ്ക്കു വിപണനം കണ്ടെത്താന്‍ കഴിയാത്തതുകൊണ്ടാണോ അതോ പ്രൊമോട്ട് ചെയ്യാന്‍ ഒരു ലോബി ഇല്ലാത്തതുകൊണ്ടോ? കാലം പറയട്ടെ...
CPI(M) സഹയാത്രികനായി, കൃത്യമായ രാഷ്ട്രീയ ബോധത്തോടെ മുന്നോട്ടു പോകുമ്പോഴും തെറ്റുകള്‍ വിളിച്ചു പറയുവാനുള്ള ആര്‍ജ്ജവം ആശാവഹമാണ്..അപചയം നേരിടുന്ന പാര്‍ട്ടിയിലെ അപാകതകള്‍ കലഹങ്ങള്‍ക്കപ്പുറത്ത്, വരും വരായ്കക്കുമപ്പുറത്ത് തെളിമയുള്ള വാക്കുകളിലൂടെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ താങ്കള്‍ ഒറ്റയാനാകുന്നു..
പേരിനും പ്രശസ്തിക്കും വേണ്ടി എന്തു നെറികേടിനും കൂട്ടുനില്‍ക്കുന്ന, കൂട്ടികൊടുക്കേണ്ടി വരുന്ന പ്രതിഭകള്‍ എന്ന് നാം തെറ്റിദ്ധാരിക്കുന്ന ഒരു കൂട്ടം കലാ(പ)കാരന്മാര്‍ക്കിടയിലെ ഒറ്റയാന്‍.
സത്യസന്ധമായ തുറന്നുപറച്ചിലുകള്‍ പലപ്പോഴും വിവാദങ്ങളിലേക്ക് വഴി തെളിയിക്കുമെങ്കിലും ഇങ്ങനെയുള്ള ഉറവുകള്‍ ഉണ്ടാകേണ്ടതിന്‍റെ അവശ്യകത അനിവാര്യമാണ്..
പ്രിയനന്ദനന്‍ പ്രിയമുള്ളവനാകുന്നു, നല്ല സിനിമ ഇഷ്ട്ടപ്പെടുന്നവര്‍ക്ക്..
വരും കാലം കല്ലും മുള്ളും നിറഞ്ഞതു തന്നാകട്ടെ, അതില്‍ നിന്നുമാകട്ടെ സ്ഫുടം ചെയ്ത സിനിമകളും..
ലാല്‍സലാം ഒപ്പം ഒരു ലവ്സലാമും.....
1 comment:
പുലിജന്‍മം
Post a Comment