ഭിഷഗ്വരന്‍
കഴുത്തില്‍ സ്റ്റെതും, വിരല്‍ തുമ്പില്‍ ശമന താളവുമുള്ള എന്‍റെ പ്രിയ സുഹൃത്ത് ഡോ. രാജു ഡേവിസിന്‍റെ മനസ്സു നിറയെ സാഹിത്യമുണ്ടെന്ന തിരിച്ചറിവിലെഴുതിയ കവിത...
സ്നേഹപൂര്‍വ്വം ഇത് അദ്ദേഹത്തിനു സമര്‍പ്പിക്കുന്നു..
ഭിഷഗ്വരന്‍
ജപമാലതീര്‍ക്കുമെന്നക്ഷരത്താലെ-
ന്നൊത്തിരിനിനച്ചൊരാബാല്യകാലം
പേര്‍പുകഴ്തന്നിടുമക്ഷരമെന്നേറെ-
യാശിച്ചാചെറുസ്വപ്നകാലം
മാനവമിടിപ്പുള്‍കൊള്ളാനുതകുന്ന
തോതാകുമക്ഷരമെന്നോര്‍ത്തകാലം
ഹാരങ്ങളെന്നില്‍നിറയുന്നതോര്‍ത്തുഞാ-
നേകാന്തപഥികനായുള്ളകാലം
കാലങ്ങളേറെ കടന്നുപോയി
കടലുംതാണ്ടിഞാനീ തീരത്തായി
മോഹങ്ങളേറെയും ബാക്കിയായി
മോഹിക്കാസ്വപ്‌നങ്ങള്‍ സ്വന്തമായി
അക്ഷരമിന്നെന്‍റെ ഭാഗമായി
രോഗശമനത്തിന്‍ താളമായി
മാനവമിടിപ്പു ശ്രവിക്കയായി
യന്ത്രക്കുഴലതിന്‍ ഹേതുവായി
പുഷ്പഹാരമതു മോഹമായി
യന്ത്രക്കുഴലതു ഹാരമായി.
No comments:
Post a Comment