ഋഷിരാജ് സിങ്ങിനൊരു തുറന്ന കത്ത്
ഞങ്ങള്‍ മലയാളികള്‍ക്ക് താങ്കളെ കുറിച്ച് നല്ല അഭിപ്രായം മാത്രമേ ഉണ്ടായിരുന്നുള്ളൂ..ഇതുവരെ....
വി എസ്സിന്‍റെ കാലത്തെ കരിമ്പൂച്ചയായും, വ്യാജ സി ഡി വേട്ടക്കാരനായും,
സ്പീഡ് ഗവര്‍ണര്‍ പരിചിതമാക്കിയതിലൂടെയും ഒപ്പം ഹെല്‍മറ്റ് വേട്ടയിലൂടെയും എല്ലാം..
തീര്‍ച്ചയായും മറ്റുള്ളവര്‍ക്കാകാത്തതും ഞങ്ങള്‍ പ്രതീക്ഷിക്കുന്നതും ഇതൊക്കെ തന്നെയാണ്..
പക്ഷേ ഒടുക്കം താങ്കള്‍ കൊണ്ടുവരാനുദ്ദേശിക്കുന്ന പുതിയ പരിഷ്കാരത്തോടു പൊരുത്തപ്പെടാനാകുന്നില്ല.
സിനിമയില്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്ന തീരുമാനത്തോട്..
ഇതിനു ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ട്..
സിനിമാവ്യവസായം പ്രതിസന്ധിയിലായിരിക്കുകയും നിര്‍മ്മാണ ചെലവ് കോടികള്‍ കടക്കുകയും ചെയ്യുന്ന ഈ ഘട്ടത്തില്‍ ഇതുപോലുള്ള നിയമ
നിര്‍മ്മാണങ്ങള്‍ സിനിമാ വ്യവസായത്തിന്‍റെ കടക്കല്‍ കത്തിവയ്ക്കാനേ
ഉപകരിക്കൂ..
രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ സിനിമകളോട് മത്സരിച്ചു മുടക്കുമുതല്‍
തിരിച്ചു പിടിക്കാനുള്ള തീവ്രശ്രമത്തിനിടയില്‍ ഇങ്ങനെയുള്ള ബാലിശങ്ങളായ
നിയമങ്ങള്‍ ഗുണത്തെക്കാളേറെ ദോഷമായിരിക്കും വ്യവസായത്തിന് ബാക്കി
നല്‍കുക..
അല്ലെങ്കില്‍ രാജ്യത്താകമാനം ഒരു നിയമം മാത്രം പ്രാവര്‍ത്തികമാക്കുക..
സിനിമ പുതിയ തലങ്ങളിലേക്ക് മാറി കൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍ കുറച്ചു കൂടി ഗൗരവപൂര്‍ണ്ണമായി സിനിമയെ കാണേണ്ടിയിരിക്കുന്നു..
കേരളം എന്ന ഈ കൊച്ചു പ്രദേശത്തു മാത്രം സിനിമയെ ഒതുക്കി നിര്‍ത്താതെ
രാജ്യാന്തര തലത്തില്‍ സിനിമയെ എത്തിക്കേണ്ട ബാധ്യത എവര്‍ക്കുമുണ്ട്..
അങ്ങിനെ എത്തപ്പെടുന്ന സിനിമകളെ കുറിച്ച് വിലയിരുത്തലുകള്‍ നടക്കുമ്പോള്‍ ഇങ്ങനെയുള്ള ചെറിയ കാര്യങ്ങളില്‍ മലയാള സിനിമയുടെ
മാറ്റ് കുറയാന്‍ അനുവദിക്കരുത്.
ഒരു റോഡ് മൂവി ഈ നിയമത്തിന്‍റെ പരിധിക്കുള്ളില്‍ നിന്ന് എങ്ങിനെ ചിത്രീ
കരിക്കാനാകും?
തീര്‍ച്ചയായും നിയമങ്ങള്‍ വസ്തുതാപരമല്ലെങ്കില്‍ അത് എതിര്‍ക്കപ്പെടെണ്ടാതാണ്. ഈ എതിര്‍പ്പ് ആദ്യം ഉണ്ടാകേണ്ടിയിരുന്നത്
സിനിമാ പ്രവര്‍ത്തകരുടെ ഇടയില്‍ നിന്നായിരുന്നു. നനഞ്ഞ പടക്കം പോലെ
ഇന്നസെന്റ് പറയുന്ന ചെറു തമാശകളിലൂടെ പ്രതികരിക്കേണ്ട വിഷയം അല്ലിത്. മറിച്ച്, ഗൗരവകരമായി ക്രിയാത്മകമായ പ്രതികരണമാണ് ഉണ്ടാകേണ്ടത്. പക്ഷേ ഇന്നിതുവരെ അങ്ങിനെയൊന്നുണ്ടായില്ല.
സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റ്കളില്‍ സജീവമല്ലാത്ത സിനിമാക്കാര്‍ ഇന്ന്
വളരെ കുറവാണ്.. ഇവരില്‍ ബഹുപൂരിപക്ഷവും ഫോട്ടോകള്‍ ഷെയര്‍
ചെയ്യുക എന്ന ഗംഭീര പ്രവര്‍ത്തനം ഒഴിച്ചാല്‍ തീര്‍ത്തും നിഷ്ക്രിയരാണ്.
സമൂഹത്തിലെ ഒരു ജീര്‍ണ്ണതയിലും പ്രതികരിക്കാന്‍ ശേഷിയില്ലാതെ, അല്ലെങ്കില്‍ അതിനുള്ള ആര്‍ജ്ജവം ഇല്ലാതെ കൂപ മണ്ടൂകങ്ങളായി പോയവര്‍.
രഞ്ജിത്തിനെ പോലെ വിരലിലെണ്ണാവുന്നവരെ ഒഴിച്ചു നിര്‍ത്തിയാല്‍ ബാക്കിയെല്ലാം സമം.
ഹാഷ്മിക്കും, പി എം ആന്‍റണി ക്കുമെല്ലാം നേരെ നടന്ന ആവിഷ്കാര
സ്വാതന്ത്ര്യത്തിലെ കടന്നുകയറ്റം ഇന്ന് മറ്റൊരു രൂപത്തില്‍ എത്തപ്പെട്ടിരിക്കുന്നുവന്നതാണ് സത്യം..
പ്രതികരിക്കേണ്ടിയിരിക്കുന്നു...
നിയമത്തിന്‍റെ നൂലാമാലകളില്‍ കുടുങ്ങി മലയാള സിനിമ അന്ത്യ വിശ്രമം കൊള്ളാതിരിക്കട്ടെ...

No comments:
Post a Comment